ഒന്ന്. അലമാരകൾ തോറും അട്ടിയട്ടിയായ് വച്ച കടലാസുപറ്റത്തിനിടയിലെവിടോ പെ - ട്ടൊടുവിലേതോ ചിതൽപ്പുഴുവിനാത്മാനന്ദമരുളി - യടർന്നടർന്നെവിടെയുമില്ലാതാവും. രണ്ട്. ചെറുതായ് സന്ധ്യ വാടി കവിതയ്ക്ക് വളമായി ക്കിടക്കയിലെന്നോടോപ്പം ഉറക്കം കിട്ടാതെ, എപ്പൊഴോ പോട്ടിക്കിളിർത്തിരുണ്ട പേനത്തുമ്പ - ത്തഴിഞ്ഞു വീഴാറുള്ള പ്രിയചിന്തകൾക്കായി പെരുതായോന്നും തന്നെ ചെയ്യാറില്ലെങ്കിലും, പഴയ ഹോസ്റ്റൽമുറിയുപേക്ഷിച്ചിറങ്ങുമ്പോൾ ധൃതിയിൽ തന്റെതെന്നു പെറുക്കി ക്കൂട്ടാറുള്ള ചിലതിൽ ഒന്നെന്തായാലും ഈ നൊട്ടുപുസ്തകമാവും.