ഒറ്റസംഖ്യകളുടെ പാപം വരിഞ്ഞുമുറുകുന്ന കാട്ടുതീ കാറ്റിനെയെന്നപോലെ സംഖ്യകളെ ഉന്മത്തരാക്കി. പതിവിലും നേരത്തെ ഉറക്കം നടിച്ചുകൊണ്ട് പകലോൻ പിണങ്ങിയൊടുങ്ങി. ദിക്കുകളുടെ അങ്ങിങ്ങായ് പുതിയ ഒറ്റപ്പെടലുകൾ പ്രത്യക്ഷപ്പെട്ടു. ഗതാനുഗതികത്വത്തിന്റെ പ്രവാചകൻ ദീക്ഷയിലായി; സങ്കീർണതയ്ക്ക് വേണ്ടി ഒറ്റയക്കങ്ങളും. .. .. പ്രപഞ്ചത്തിന്റെ പതിവേടിൽ എല്ലാം പതിഞ്ഞു മങ്ങി. പക്ഷെ, കാറ്റിന്റെ ഉന്മാദം തുടർന്നുകൊണ്ടിരുന്നു.