ഓരോ തവണ ബ്രേക്ക് ചവിട്ടുമ്പോഴും ബസ്സിനുള്ളിൽ തൂങ്ങിപ്പിടിച്ച് നിക്കുന്ന ജനതതിയിൽ നിന്നും ഞരക്കങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. പൊതുവേ ബഹളസങ്കീർണ്ണമായ ആ രംഗത്ത് ഞാൻ തികച്ചും നിരുത്തരവാദപരമായി ഫ്രണ്ടിൽ നിക്കുന്ന സുന്ദരികളുടെ മുടിയഴകിൽ കണ്ണും നട്ടിരുന്നു. ചെറുതും വലുതുമായ പലതരം കേശഭാരങ്ങൾ, അതിലെ ഹെയർ ക്ലിപ്പുകൾ, 'റ' മുതലായ വിശേഷപ്പെട്ട വസ്തുവകകള്‍- എൻറെ നവോല്ലേഖ കല്പനകള്ക്ക്ക ഇവയേക്കാള്‍ ഉദാത്തമായതിനെ സങ്കല്പിക്കാനേ കഴിയുമായിരുന്നില്ല. നീട്ടിവളര്ത്തി പിന്നി മടക്കിക്കെട്ടിയ ഡീനയുടെ മുടി നോക്കി നിന്നോണ്ടിരുന്നപ്പോള്‍ സ്കൂളിനടുത്തുള്ള സ്റ്റോപ്പില്‍ വണ്ടിയെത്തി. നിർത്തിയപ്പോഴുണ്ടായ ഒഴുക്കില്പ്പെട്ട് എസ്.ടി പൈസേം കൊടുത്തു ഞാന്‍ നിരത്തിലെത്തി. സ്കൂളിലേക്ക് ചെറിയൊരു കയറ്റമുണ്ട്. ഓരം പറ്റി ഞാൻ നടന്നു. വഴിസൈഡിലെ ഓട വറ്റി വരണ്ടു കിടക്കുന്നു. ബസ്സിലുണ്ടായിരുന്ന മിക്ക പിള്ളേരും പരീക്ഷക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളെപ്പറ്റി ചര്ച്ചപ ചെയ്തോണ്ടാണ് നടക്കുന്നത്. ഞാന്‍ ചുറ്റും ഒന്ന് നോക്കി. എന്റെച ക്ലാസ്സിലെ ആരും ബസ്സിലില്ലാരുന്നു. അല്ല, ഇപ്പൊ ആരെയെങ്കില...
ഭാവാംബരം ഭാഷയിലേക്ക് വരച്ചിട്ട നിന്റെ പറച്ചിലുകലാണ് . നിന്റെ ചില്ലക്ഷരങ്ങളിൽ തൂക്കിയിട്ട നിറക്കൂട്ടുകളാണ് . ഭാവാംബരം പടിഞ്ഞാറ് കൂമ്പുകുത്തുന്ന ഹൃദയം പറഞ്ഞൊപ്പിച്ച പ്രണയ കവിതയാണ് . മേഘങ്ങളിലേക്ക് കൈകളൂന്നി എഴുതിയൊപ്പിച ഒസ്യത്താണ്.